തിരൂര്‍: മലപ്പുറം താനൂരില്‍ പിതാവും മകളും ട്രെയിന്‍ തട്ടിമരിച്ചു. തലടക്കടത്തൂര്‍ സ്വദേശിയായ അസീസ് 42, അജ്വ മര്‍വ എന്നിവരാണ് മരിച്ചത്. മംഗാലപുരം – ചെന്നൈ ട്രെയിന്‍ തട്ടിയാണ് ഇരുവര്‍ക്കും അപകടം സംഭവിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ബന്ധുവീട്ടിലെത്തിയ ഇരുവരും അവിടെ നിന്ന് ഇറങ്ങി സാധനങ്ങള്‍ വാങ്ങാന്‍ മകളുമായി കടയിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.അസീസിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനില്‍ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ താനൂലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.