എന്റെ കടലാസിന് പിറന്നാള്‍ ആശംസകള്‍’ ;ഇന്നസെന്റ്

ചിരിയുടെ രാജകുമാരനായ നടന്‍ ജഗതിക്ക് ഇന്ന് പിറന്നാള്‍. 71 വയസാണ് ഇന്ന് പിറന്നാള്‍. ജഗതിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഇന്നസെന്റ്. കാബൂളിവാലാ എന്ന് സിനിമയലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്നസെന്റ് പിറന്നാള്‍ ആശംസ നേര്‍ന്നത്. ‘എന്റെ കടലാസിന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് ഇന്നസെന്റ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.ഇരുവരും നിരവധി ചിത്രങ്ങളില്‍ സുഹൃത്തുക്കളായും അയല്‍ വാസികളായും സഹോദരങ്ങളായുമൊക്കെ ഒന്നിച്ചിട്ടുണ്ടെങ്കിലും കന്നാസും കടലാസും എന്നും പ്രേക്ഷക മനസില്‍ തങ്ങിനില്‍ക്കുന്നതാണ്.സിദ്ദീഖ്-ലാലിന്റെ സംവിധാനത്തില്‍ 1994 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാബൂളിവാല. 2012 മാര്‍ച്ചുമാസം തേഞ്ഞിപ്പലത്ത് വച്ച് നടന്ന വാഹനാപകടത്തില്‍ ജഗതിക്ക് ഗുരുതരമായ പരിക്ക് പറ്റുകയും അഭിനയരംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.