കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് തുടക്കം;വാക്‌സിന്‍ നല്‍കേണ്ടത് പത്ത് കോടിയോളം കുട്ടികള്‍ക്ക്

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ്-ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം. 15 വയസ് മുതല്‍ 18 വയസുവരെയുള്ളവര്‍ക്കാണ് ഇന്ന് മുതല്‍ വാക്സിന്‍ ലഭിക്കുക. ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ മാത്രമാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുക.കോവിന്‍ പോര്‍ട്ടല്‍ വഴി 3,15,416 കുട്ടികളാണ് ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. കോവിന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന് പുറമെ സ്‌പോട് രജിസ്‌ട്രേഷനും നടത്താം. വാക്‌സിനേഷന് ശേഷം ഇവരെ പ്രത്യേകം നിരീക്ഷിക്കും. നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസായാണ് വാക്സിന്‍ നല്‍കുക.കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കൗമാരക്കാരുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷന്‍ സ്ഥലം, വാക്സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും.2021 ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവേയാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

© 2024 Live Kerala News. All Rights Reserved.