പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസ് കേരളത്തിന്റെ സൂപ്പര്‍ മുഖ്യമന്ത്രി ആണെന്ന് യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പര്‍ മുഖ്യമന്ത്രി പി.എ മുഹമ്മദ് റിയാസ് ആണെന്നും നുസൂര്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.മുഹമ്മദ് റിയസാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ എല്ലാ വകുപ്പിലും നടക്കുമെന്നും നൂസുര്‍ പറഞ്ഞു. ആരേയും കുറ്റം പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് അകത്ത് നിന്ന് പോലും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത് എന്നും നുസൂര്‍ കൂട്ടിച്ചേര്‍ത്തു. വിദേശ പൗരനെ പൊലീസ് അപമാനിച്ച സംഭവത്തില്‍ മന്ത്രി ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്.മുഹമ്മദ് റിയാസിന് പകരം മറ്റേതെങ്കിലും മന്ത്രിമാരാണ് ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശിച്ചിരുന്നത് എങ്കില്‍ സ്ഥിതി എന്താകുമായിരുന്നു എന്ന പറയേണ്ട കാര്യമില്ല. എല്ലാ വകുപ്പിനെക്കുറിച്ചും അഭിപ്രായം പറയാനുള്ള സ്വാതന്ത്യം മന്ത്രിക്കുണ്ട്. അത് മുഖ്യമന്ത്രി കേട്ടേ മതിയാകൂ എന്നും നുസൂര്‍ പറഞ്ഞു.ന്യൂ ഇയര്‍ അഘോഷത്തിനായി മദ്യം വാങ്ങി തിരികെ ഹോട്ടലിലേക്ക് വരികയായിരുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്ബെര്‍ഗിനെ ഡിസംബര്‍ 31നാണ് കോവളം പൊലീസ് പിടിച്ചത്. ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്ന മദ്യം ഒഴിപ്പിച്ചു കളയുകയും ചെയ്തിരുന്നു. വിദേശ പൗരനോടുള്ള സമീപനത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു.