ടെല്‍ അവിവ്:കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിന് പിന്നാലെ ലോകമാകെ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണ. കോവിഡും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണ് ഫ്‌ളൊറോണ. ആദ്യമായി ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്.30 വയസ് പ്രായമുള്ളഗര്‍ഭിണിക്കാണ് രോഗം കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇവരുടെ രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു വൈറസുകളും ഒരു രോഗിയില്‍ തന്നെ കണ്ടെത്തുന്നത് അപൂര്‍വമാണ്.അതേസമയം, ഇസ്രായേലില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച 5,000 പുതിയ കേസുകള്‍ കണ്ടെത്തി. അതേ സമയം കൊവിഡിനെതിരെയുള്ള നാലാമത്തെ ഡോസ് വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.