ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന ‘അഫ്സ്പ’ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.എവിടെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സൈന്യത്തിന് അധികാരങ്ങള്‍ നല്‍കുന്ന നിയമം പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറും വിവിധ സംഘടനകളും ആവശ്യം ഉന്നയിച്ചുവെങ്കിലും ഇത് മുഖവിലക്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല.ഡിസംബര്‍ 4 ന് നാഗാലാന്‍ഡില്‍ രാത്രി ഖനിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 13 ഗ്രാമീണരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഫ്സ്പയ്ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്.തുടര്‍ന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് കരിനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസാക്കി.ഇതുസംബന്ധിച്ച് പരിശോധിക്കാന്‍ വിവേക് ജോഷിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയേയും നിയോഗിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഉത്തരവ്.