ശ്രീനഗര്‍: ജമ്മ ു കശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ചു. അനന്ത് നാഗിലും കുല്‍ഗാമിലും നടന്ന വെടിവെയ്പ്പിലാണ് ഭീകരരെ വധിച്ചത്. ഇവരില്‍ രണ്ട് പേര്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരരാണ്.ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടവര്‍ എന്ന് കശ്മീരിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് കുമാര്‍ പറഞ്ഞു. നാല് ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേര്‍ പാകിസ്താനില്‍ നിന്നുള്ളവരും രണ്ട് പേര്‍ പ്രാദേശിക ഭീകരരുമാണ്.ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ജമ്മുവിലെ രണ്ട് തെക്കന്‍ ജില്ലകളില്‍ പ്രത്യേക ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. അനന്ത്‌നാഗിലെ ഏറ്റുമുട്ടലിന് ശേഷമാണ് കുല്‍ഗാമിലെ മിര്‍ഹാമ മേഖലയില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്.ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചതിന്‍െ അടിസ്ഥാനത്തിലായിരുന്നു സേനയുടെ പരിശോധന. ഇതിനിടെ സുരക്ഷാ സേനയ്ക്ക നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.