ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്‌സീനുകള്‍ക്ക് കൂടി അനുമതി. കോര്‍ബെവാക്സ് (Corbevax), കോവോവാക്സ് (Covovax) എന്നീ രണ്ട് വാക്സിനുകളും ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറിനുമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ ”ആര്‍ബിഡി പ്രോട്ടീന്‍ സബ്-യൂണിറ്റ് വാക്‌സിന്‍” ആണ് കോര്‍ബെവാക്‌സ്, ആരോഗ്യമന്ത്രി പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍-ഇ എന്ന സ്ഥാപനമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ”ഇതൊരു ഹാട്രിക് ആണ്! ഇപ്പോള്‍ ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്‌സിനാണിത്,” മന്‍സുഖ് മാണ്ഡവിയ പറഞ്ഞു.കോവിഷീല്‍ഡ് നിര്‍മ്മിക്കുന്ന പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവോവാക്സ് എന്ന നാനോപാര്‍ട്ടിക്കിള്‍ വാക്സിന്‍ നിര്‍മ്മിക്കുന്നത്.