ന്യൂഡല്‍ഹി: നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ ഒന്നാമതുള്ള കേരളത്തെ പുകഴ്ത്തിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റ്.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ട്വീറ്റ്.ദേശീയ ആരോഗ്യ സൂചികയില്‍ ഏറ്റവും പിന്നിലാണ് യു.പി.യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം.അങ്ങനെയെങ്കില്‍ രാജ്യത്തിനു ഗുണം ഉണ്ടാകും. ഇല്ലെങ്കില്‍ എല്ലാവരെയും അവരുടെ നിലവാരത്തിലേക്ക് അവര്‍ വലിച്ചു താഴെയിടും ശശിതരൂര്‍ കുറിച്ചു.കേരളം ആരോഗ്യമേഖലയില്‍ യു.പിയെ കണ്ട് പഠിക്കണമെന്ന ആദിത്യനാഥിന്റെ പഴയ പ്രസ്താവനയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ട്വീറ്റ്.