എസ്എസ്എല്‍സി-+2 പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; SSLC പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും; HSE,VHSE പരീക്ഷ മാര്‍ച്ച് 30 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 2021-22 വര്‍ശത്തെ എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 29 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടത്താന്‍ നിശ്ചയിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി അറിയിച്ചു. മോഡല്‍ പ്രാക്ട്രിക്കല്‍ പരീക്ഷകളുടെ തീയതിയും മന്ത്രി പ്രഖ്യാപിച്ചു.പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് മുതല്‍ 19 വരെ നടക്കും. മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 വരെയായിരിക്കും. വിഎച്ച് എസ് ഇ പരീക്ഷാ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും.പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയായിരിക്കും.

© 2022 Live Kerala News. All Rights Reserved.