തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. കമലിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രഞ്ജിത്തിനെ തീരുമാനിച്ചത്. ഗായകന്‍ എം ജി ശ്രീകുമാര്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനാകും. കെപിഎസി ലളിതയുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ എം ജി ശ്രീകുമാര്‍ ചുമതലയേല്‍ക്കും. ഇതാദ്യമായാണ് ഇരുവരും സര്‍ക്കാരിന്റെ കീഴില്‍ പദവികളിലേക്ക് പരിഗണിക്കപ്പെടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അംഗീകാരം നല്‍കിയതോടെ ഉടന്‍ ഉത്തരവിറങ്ങും.