ന്യൂഡല്‍ഹി:രാജ്യത്ത് കുട്ടികള്‍ക്ക് കോവിഡ് വാക്‌സീന് അനുമതിയായെന്നു പ്രധാനമന്ത്രി.15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രധിരോധ കുത്തിവയ്പ്പ് ജനുവരി 3 (തിങ്കള്‍) മുതല്‍ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ജനുവരി 10 മുതല്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ജനുവരി 10 മുതല്‍ അധിക ഡോസ് ലഭിക്കും. ശാസ്ത്രജ്ഞരുമായും വിദഗ്ധരുമായും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”കൊറോണ വൈറസ് ഇല്ലാതായിട്ടില്ല. നമ്മള്‍ ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.