കൊച്ചി: ആലുവയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോ എംഡിഎംഎ പിടികൂടി.കൊടുങ്ങല്ലൂർ സ്വദേശികളായ സൈനുലാബുദീൻ (23), രാഹുൽ സുഭാഷ് (27) എന്നിവരെ എക്സൈസ് ഇന്റെലിജന്‍സ് പിടികൂടി. പുതുവത്സര ആഘോഷത്തിനായി എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്.ഇരുവരും മംഗള എക്സ്പ്രസില്‍ വന്നിറങ്ങിയതാണ്. ഡല്‍ഹിയില്‍ നിന്നാണ് എംഡിഎംഎ കടത്തിക്കൊണ്ട് വന്നത്. ഫ്രൂട്ട് ജ്യൂസ് പാക്കിന്റേയും, പാനിപൂരിയുടേയും ഉള്ളില്‍ ഒളിപ്പിച്ച് നിലയിലാണ് ലഹരി കണ്ടെടുത്തത്. പുതുവത്സര ആഘോഷത്തിനായി വില്‍പന നടത്താനാണ് ഇത് എത്തിച്ചതെന്ന് യുവാക്കള്‍ വെളിപ്പെടുത്തിയട്ടുണ്ട്. തൃശ്ശൂര്‍ ഇന്റെലിജന്‍സ് ഇന്‍സ്പെക്ടറായ മനോജ് കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.പുതുവർഷ ഡിജെ പാർട്ടികളെ ലക്ഷ്യമിട്ടാണ് ലഹരിക്കടത്തെന്ന് എക്സൈസ് പറഞ്ഞു.ഇവർ ലഹരി ഇടപാടു നടത്തുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നു നിരീക്ഷിച്ചു വരുന്നതിനിടെയാണ് പിടിയിലായത്.