എണ്ണിത്തീരാതെ കെട്ടുകണക്കിന് കറന്‍സി നോട്ട്;ഇതുവരെ എണ്ണിത്തീര്‍ത്തത് 150 കോടി; സുഗന്ധ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്

ന്യൂഡല്‍ഹി: കാണ്‍പുരിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് കോടികണക്കിന് രൂപ. 150 കോടി രൂപയാണ് ഇതുവരെ എണ്ണിത്തീര്‍ത്തതെന്നും കണ്ടെടുത്ത പണത്തില്‍ ഇനിയും ഒരുപാട് എണ്ണിത്തീര്‍ക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നികുതി വെട്ടിപ്പ് ആരോപണങ്ങളുടെ പേരില്‍ ജിഎസ്ടി ഉദ്യോഗസ്ഥരായിരുന്നു ആദ്യം പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. പണം കണ്ടത്തിയതോടെ ആദായ നികുതി വകുപ്പും പരിശോധനിയില്‍ പങ്കാളിയാവുകയായിരുന്നു. കാണ്‍പൂരിന് പുറമെ ജെയിനിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലേയും ഗുജറാത്തിലേയും സ്ഥാപനങ്ങളിലും സമാന രീതിയില്‍ റെയ്ഡ് തുടരുകയാണ്. വ്യാഴാഴ്ച ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, റെയ്ഡ് രാഷ്ട്രീയ വാക് പോരിനും വഴിവച്ചിട്ടുണ്ട്. സമാജ് വാദിപാര്‍ട്ടിയുമായുള്ള പിയുഷ് ജെയിനിന്റെ ബന്ധമാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനം. സമാജ്വാദി പാര്‍ട്ടിയുടെ പേരില്‍ ‘സമാജ്വാദി അത്തര്‍’ പിയുഷ് ജെയിന്‍ പുറത്തിറക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.