സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിര്‍ത്തിയ സേതു സാറിന് ആദരാഞ്ജലികള്‍; മമ്മൂട്ടി

കൊച്ചി: പ്രശസ്ത സിനിമാ സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തരിച്ചത് സിനിമാ ലോകത്തെ തന്നെ ദുഖത്തിലാഴിത്തിയിരിക്കുകയാണ്. മമ്മൂട്ടി, സുരേഷ് ഗോപി, കമല്‍ഹാസന്‍ തുടങ്ങിയ ഒരു പിടി മികച്ച താരങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്ന വ്യക്തിയാണ്. ‘സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിര്‍ത്തിയ എന്നും സ്നേഹത്തോടും വാത്സല്യത്തോടും ചേര്‍ത്ത് നിര്‍ത്തിയ സേതു സാറിന് ആദരാഞ്ജലികള്‍,’ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. 1971 ല്‍ സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്.ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു സേതുമാധവന്റെ അന്ത്യം. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.

© 2023 Live Kerala News. All Rights Reserved.