മറ്റുള്ളവര്‍ പശുവിനെ പാപമായി കാണുന്നു; ഞങ്ങള്‍ക്ക് പശു മാതാവ് നരേന്ദ്രമോദി

ലഖ്നൗ:ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പശു കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവനമാര്‍ഗമാണെന്നും ഞങ്ങള്‍ പശുവിനെ മാതാവായാണ് കാണുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. ഞങ്ങള്‍ പശുവിനെ അഭിമാനമായി കാണുമ്പോള്‍ മറ്റുള്ളവര്‍ പാപമായാണ് കാണുന്നതെന്ന് മോദി പറഞ്ഞു.വാരാണസിയില്‍ 870 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചുള്ള ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പശുവിനേയും എരുമയേയും തമാശയായി ചിത്രീകരിക്കുന്നവര്‍ അതുമായി ജീവിക്കുന്ന നിരവധി പേരെ കാണുന്നില്ലെന്നും മോദി പറഞ്ഞു. സംസ്ഥാനത്തെ ക്ഷീരോല്‍പാദനത്തില്‍ വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി രാജ്യത്തെ ക്ഷീരോല്‍പാദനം 45 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. ലോകത്ത് ഇന്നുള്ള ക്ഷീരോല്‍പാദനത്തിന്റെ 22 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. യു.പി മാത്രമല്ല ക്ഷീരോല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം എന്നത് എന്നെ സന്തോഷവാനാക്കുന്നു, മോദി പറഞ്ഞു.തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉത്തര്‍പ്രദേശിലേക്ക് ഭീമമായ ഫണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.