തൃശൂര്‍: നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും കാമുകനും സുഹൃത്തും കസ്റ്റഡിയില്‍. വരിയം സ്വദേശികളായ മേഘ, ഇമാനുവേല്‍, ഇവരുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.നവജാതശിശുവിനെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയതാണെന്ന് തെളിഞ്ഞു.
മൂന്നു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. മേഘ ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.അവിവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് പറയുന്നു. മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേര്‍ന്നാണെന്നും കണ്ടെത്തി.പൂങ്കുന്നം എംഎല്‍എ റോഡില്‍ പാറമേക്കാവ് ശാന്തിഘട്ട് ശ്മാനത്തിന് കിഴക്കുവശം കുറ്റൂര്‍ ചിറയുടെ തടയണക്ക് സമീപമാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.