കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു;കെ.ബി. ഗണേഷ് കുമാറിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി;പകരം ഉഷ മോഹന്‍ദാസ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. കെ.ബി. ഗണേഷ് കുമാറിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിമതര്‍ നീക്കം ചെയ്തു. ആര്‍ ബാലകൃഷ്ണപിള്ളയുടെ മകള്‍ ഉഷ മോഹന്‍ദാസിനെ പാര്‍ട്ടി ചെയര്‍പേഴ്സനായി തിരഞ്ഞെടുത്തു. ഗണേഷ് കുമാര്‍ പാര്‍ട്ടി നേതൃയോഗം വിളിക്കുന്നതടക്കം പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനിടെയാണ് ഉഷ നേതാക്കളെ വിളിച്ചു കൂട്ടി കൊച്ചിയില്‍ യോഗം ചേര്‍ന്നു.പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സീനിയര്‍ വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം.വി. മാണി, വൈസ് ചെയര്‍മാന്‍ പോള്‍ ജോസഫ്, ജനറല്‍ സെക്രട്ടറി നജിം പാലക്കണ്ടി തുടങ്ങിയവര്‍ യോഗത്തിനെത്തിയിരുന്നു.ഉഷയെ ഗണേഷിനെതിരെയിറക്കി ചെയര്‍പേഴ്സണ്‍ പദവി സ്വന്തമാക്കുന്നതിനുള്ള നീക്കമാണ് വിമതര്‍ നടത്തിക്കൊണ്ടിരുന്നത്. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം.പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള മരിച്ചതിനു പിന്നാലെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഗണേഷ് തയാറായിരുന്നില്ല. കോവിഡ് ആയിരുന്നതിനാല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പു നടന്നില്ല.തല്‍ക്കാലത്തേക്ക് ഗണേഷിനു ചുമതല നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.