ഉത്തര്‍ പ്രദേശില്‍ ആറ് മാസത്തേയ്ക്ക് സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യോഗി ആദിത്യനാഥ് ;ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കര്‍ശന നടപടി

ലഖ്‌നൗ: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉത്തര്‍ പ്രദേശില്‍ ആറ് മാസത്തേയ്ക്ക് സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചതായും വിവരമുണ്ട്.സംസ്ഥാന കാര്യങ്ങള്‍ നിര്‍വഹിക്കുന്ന പൊതു സേവന മേഖലകളിലും കോര്‍പ്പറേഷനുകളിലും ലോക്കല്‍ അതോറിറ്റികളിലും പ്രതിഷേധങ്ങള്‍ നിരോധിക്കുന്നതായി വിജ്ഞാപനത്തില്‍ പറയുന്നതായി ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നേരത്തെ കോവിഡ് കാരണം മെയ് ആദ്യം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവശ്യ സേവന പരിപാലന നിയമം അഥവാ ഇഎസ്എംഎ പ്രകാരം ആറ് മാസത്തേക്ക് പണിമുടക്കുകള്‍ നിരോധിച്ചിരുന്നു നിയമ ലംഘനം നടത്തിയാല്‍ ഒരു വര്‍ഷം വരെ തടവോ 1,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കാനുള്ള വ്യവസ്ഥയും ഇതിലുണ്ട്.

© 2025 Live Kerala News. All Rights Reserved.