ലേലം റദ്ദാക്കിയാല്‍ നിയമ നടപടി; ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കിയ അമല്‍ മുഹമ്മദ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച ഥാര്‍ ലേലത്തില്‍ വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന ദേവസ്വത്തിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി ലേലം പിടിച്ചെടുത്ത അമല്‍ മുഹമ്മദ്. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ലേലം വിളിച്ചത്. പറഞ്ഞ തുകയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് ലേലം വിളിച്ചത്.ലേലം റദ്ദാക്കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അമല്‍ മുഹമ്മദലി പറഞ്ഞു. എന്തുകൊണ്ടാണ് അവര്‍ തരാനുദ്ദേശിക്കാത്തത് അങ്ങനെയെങ്കില്‍ ലേലം വെക്കരുതായിരുന്നല്ലോ, അമല്‍ മുഹമ്മദ് അലി പറഞ്ഞു. 15 ലക്ഷം രൂപ അടിസ്ഥാന വിലയാക്കി നിശ്ചയിച്ച് ഇന്നലെ വൈകീട്ട് 3 മണിക്ക് നടന്ന ഥാര്‍ ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്.ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 15 ലക്ഷത്തി പതിനായിരം രൂപക്ക് എറണാകുളം പോണേക്കര സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് ലേലം ഉറപ്പിച്ചത്. പിന്നീടാണ് സംഭവം വിവാദത്തില്‍ ആയത്.താല്‍ക്കാലികമായി മാത്രമേ ലേലം ഉറപ്പിചിട്ടുള്ളു വെന്നും ഭരണ സമിതി അംഗീകാരം ലഭിച്ചാല്‍ മാത്രമേ വാഹനം കൈമാറാനാകൂ എന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ ദാസ് പറഞ്ഞു. 21 ലക്ഷം വരെ ലേലം വിളിക്കാന്‍ തയ്യാറായി വന്നയാള്‍ക്ക് 15ലക്ഷത്തി പതിനായിരം രൂപക്ക് ലേലം ഉറപ്പിച്ചത് ശരിയെല്ലന്ന് കെ.ബി മോഹന്‍ദാസ് പറഞ്ഞു. ഭരണ സമിതി യോഗം ചേര്‍ന്ന ശേഷം മാത്രമേ ലേലം അംഗീകരിക്കൂ. അന്തിമ അംഗീകാരം നല്‍കുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.

© 2024 Live Kerala News. All Rights Reserved.