വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടുത്തം;ഫയലുകള്‍ കത്തി നശിച്ചു

വടകര: വടകര പഴയ സ്റ്റാന്‍ഡിന് സമീപത്തുള്ള താലൂക്ക് ഓഫീസില്‍ വന്‍ തീ പിടുത്തം. രാവിലെ ആറു മണിയോടെയാണ് തീ കണ്ടത്. തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. കെട്ടിടവും ഓഫീസ് ഫയലുകളും കത്തി നശിച്ചു.അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. വടകര സബ്ബ് ജയില്‍, ട്രഷറി ബില്‍ഡിംഗിലുള്ള താലൂക്ക് ഓഫീസിലാണ് തീ പിടുത്തമുണ്ടായത്. തലൂക്ക് ഓഫീസിലെ നിരവധി ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.ഓടിട്ട പഴയ കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പഴയ കെട്ടിടം അതേ പോലെ നിലനിര്‍ത്തി നവീകരണം നടത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.