ചണ്ഡീഗഡ്: മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് കോണ്‍ഗ്രസിലേക്കെന്ന് അഭ്യൂഹം. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു ഹര്‍ഭജനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെയാണ് താരം കോണ്‍ഗ്രസിലേക്ക് എന്ന് വീണ്ടും ചര്‍ച്ചയായത്. ‘ഒരുപാട് സാധ്യതകളുടെ ചിത്രം, മിന്നും താരം ഭാജിയോടൊപ്പം’ , എന്ന കുറിപ്പോടെയാണ് നവ്‌ജ്യോത് സിംഗ് സിദ്ദു ഹര്‍ഭജന്‍ സിംഗിനൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ തള്ളി ഹര്‍ഭജന്‍ സിംഗ് തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം ഒരു ചിത്രം പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായത്.