ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്ന് പുര്‍ച്ചെയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്.നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്.എന്നാല്‍ ഒരു മണിക്കൂറിനകം അക്കൗണ്ട് തിരിച്ചുപിടിച്ചതായി അധികൃതര്‍ അറിയിച്ചു. ബിറ്റ്‌കോയിന്‍ നിയമവിധേയമാക്കിയെന്ന ട്വീറ്റാണ് ഹാക്കര്‍ പോസ്റ്റ് ചെയ്തത്.ഈ ട്വീറ്റ് പിന്നീട് ട്വിറ്റര്‍ തന്നെ റിമൂവ് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഉടന്‍ തന്നെ ട്വിറ്ററിനെ അറിയിച്ചാണ് വലിയൊരു തെറ്റിദ്ധാരണയില്‍ നിന്ന് മുക്തി നേടിയത്.സംഭവത്തില്‍ ഉന്നത തല അന്വേഷണം നടക്കും.