‘ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’,തബ്ലീഗ് ജമാഅത്തിനെ സൗദി അറേബ്യ നിരോധിച്ചു; തബ്ലീഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വഴിതെറ്റിയത്

റിയാദ്: ‘ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’ എന്ന് വിശേഷിപ്പിച്ച് ഇസ്ലാമിക് സംഘടനയായ തബ്ലീഗ് ജമാഅത്തിനെ സൗദി അറേബ്യ നിരോധിച്ചു. തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താനുള്ള നിര്‍ദേശം സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്.തബ്ലീഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വഴിതെറ്റിയാണെന്നും അത് അപകടമാണെന്നും തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നുമാണ് മന്ത്രാലയം പറയുന്നത്.1926ല്‍ ഇന്ത്യയില്‍ സ്ഥാപിതമായ തബ് ലീഗ് ജമാഅത്ത് ഒരു സുന്നി ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ്. ലോകത്തെമ്പാടും 4 കോടി അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്.

© 2024 Live Kerala News. All Rights Reserved.