ഞങ്ങളെ രക്ഷിക്കരുത്,ഞങ്ങള്‍ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്; പ്രിയയുടെ അവസാന വാക്കുകള്‍

പേരാമ്പ്ര: ദേഹമാസകലം തീപ്പൊള്ളലേറ്റ് കിടക്കുമ്പോള്‍ രക്ഷിക്കാന്‍ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രിയ ആവശ്യപ്പെട്ടത് ഞങ്ങളെ രക്ഷിക്കരുത്,ഞങ്ങള്‍ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്. രണ്ടു മക്കളെയും പ്രിയയെയും തനിച്ചാക്കി ജനുവരി നാലിലാണ് മുളിയങ്ങല്‍ നടുക്കണ്ടി പ്രകാശനെ മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ തട്ടിയെടുത്ത്ത്.പാലേരിയിലെ ചിപ്സ് നിര്‍മാണ കടയിലെ ജീവനക്കാരനായിരുന്നു പ്രകാശന്‍. പ്രിയപ്പെട്ടവന്റെ പെട്ടെന്നുള്ള വേര്‍പാട് പ്രിയയ്ക്ക് താങ്ങാനാകാത്തതായിരുന്നു.മരണത്തെക്കുറിച്ച് മാത്രമാണ് പ്രിയ എപ്പോഴും സംസാരിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.കഴിഞ്ഞ ദിവസം പ്രിയ കുട്ടികളുമെത്ത് മുളിയങ്ങള്‍ അങ്ങാടിയിലെത്തി മണ്ണെണ്ണ വാങ്ങിച്ചിരുന്നു. വീട്ടിലെ വെള്ളത്തിന്റെ വാല്‍വ് പൂട്ടിയ നിലയിലായിരുന്നു. ഇത് ആളുകള്‍ രക്ഷിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നെന്ന് കരുതുന്നു.ജീവന്റെ തുടിപ്പോടെ ആശുപത്രിയിലേക്ക് എത്തിച്ചതിന് പിന്നാലെ കുട്ടികളുടെ മരണവാര്‍ത്തയെത്തി. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന പ്രിയയും പിന്നാലെ മരിച്ചു.

© 2024 Live Kerala News. All Rights Reserved.