കൊച്ചി: ഓണം ബംപര്‍ ഭാഗ്യശാലിയെ തേടി വീണ്ടും അജ്ഞാതന്റെ ഭീഷണി കത്ത്. ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ഭാഗ്യശാലിയാണ് മരടിലെ ഓട്ടോ ഡ്രൈവര്‍ ജയപാലന്‍.ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ കത്ത് ലഭിക്കുന്നത്.ജയപാലന്റെ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നവംബര്‍ 9നാണ് ആദ്യ കത്ത് ലഭിച്ചത്. ചേലക്കരയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ കത്തില്‍ ഒരു ഫോണ്‍ നമ്പറും ഉണ്ടായിരുന്നു.കത്തിലുണ്ടായിരുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് ഒരു പ്രായമായ സ്ത്രീയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അവര്‍ക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ ദിവസം ഇതേ അജ്ഞാതന്റെ തന്നെ രണ്ടാമത്തെ ഭീഷണി കത്തും ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന ഒരു കുടുംബത്തിന് ലക്ഷങ്ങള്‍ സാമ്പത്തിക സഹായം ചെയ്തില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് കത്തില്‍ പറയുന്നത്.നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ജയപാലന്റേയും കുടുംബത്തിന്റേയും തീരുമാനം