ലഹോര്‍: സഹനടിമാരുടെ നഗ്നചിത്രങ്ങള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തിയ പാക് സിനിമാ-നാടക നടിയുടെ പേരില്‍ കേസെടുത്തു. നടി ഖുശ്ബുവിനും സഹായി കാഷിഫ് ചാനുമെതിരെയാണ് കേസെടുത്തത്. ലഹോറിലെ തിയേറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ രഹസ്യക്യാമറ വെച്ച് നാലുനടിമാരുടെ വീഡിയോ ചിത്രീകരിച്ചെന്നാണ് കേസ്. രഹസ്യക്യാമറ സ്ഥാപിക്കാന്‍ തിയേറ്റര്‍ ജീവനക്കാരനായ ചാനിന് ഖുശ്ബു ലക്ഷം പാക് രൂപ (42,568 രൂപ) നല്‍കിയിരുന്നു. പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ഖുശ്ബു നടിമാരെ ഭീഷണിപ്പെടുത്തിയെന്നും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.ഖുശ്ബുവിനെ നാടകത്തില്‍ നിന്ന് ഒഴിവാക്കിയതിന്റെ പകതീര്‍ത്തതാണെന്ന് നിര്‍മാതാവ് പറഞ്ഞു.