ന്യൂഡല്‍ഹി:ഒന്നര വര്‍ഷത്തോളം രാജ്യത്ത് നീണ്ടു നിന്ന കര്‍ഷക സമരം അവനാസിപ്പിച്ചു. വിവാദമായ മൂന്ന് കൃഷി നിയമങ്ങള്‍ക്കെതിരെ സമരം ചെയ്ത കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.സംയുക്ത കിസാന്‍മോര്‍ച്ച യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച വിജയാഘോഷം നടത്തിയ ശേഷമാകും കര്‍ഷകര്‍ അതിര്‍ത്തി വീട്ട് വീടുകളിലേക്ക് മടങ്ങുക.ഞങ്ങളുടെ സമരം താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചു. ജനുവരി 15ന് അവലോകന യോഗം ചേരും. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കാം’ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ യോഗത്തിന് ശേഷം പറഞ്ഞു.