ഏറ്റവും കൂടുതല്‍ യുഎപിഎ കേസുകള്‍ ഉത്തര്‍പ്രദേശില്‍;തൊട്ടുപിന്നില്‍ ജമ്മു കശ്മീരും മണിപ്പൂരും

ന്യൂഡല്‍ഹി:രാജ്യത്ത് 2020ല്‍ ഏറ്റവും കൂടുതല്‍ യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശില്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്‌റായിയാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരും മണിപ്പൂരും ആണ് തൊട്ടുപിന്നാലെ ഉള്ള സംസ്ഥാനങ്ങള്‍.
ഉത്തര്‍പ്രദേശില്‍ 361 യുഎപിഎ അറസ്റ്റുകളും ജമ്മു കശ്മീരില്‍ 346 അറസ്റ്റുകളും മണിപ്പൂരില്‍ 225 അറസ്റ്റുകളും 2020ല്‍ മാത്രം രേഖപ്പെടുത്തി.
ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം, ‘2019, 2020 വര്‍ഷങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം (യുഎപിഎ) അറസ്റ്റിലായവരുടെ എണ്ണം യഥാക്രമം 1,948 ഉം 1,321 ഉം ആണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം മറുപടി നല്‍കി.2016 മുതല്‍ യുഎപിഎ പ്രകാരം 7,243 പേരെ അറസ്റ്റ് ചെയ്തതായും ഇതേ കാലയളവില്‍ 212 പേര്‍ ശിക്ഷിക്കപ്പെട്ടതായും നിത്യാനന്ദ് റായി മറ്റൊരു മറുപടിയില്‍ പറഞ്ഞു.286 കേസുകളില്‍ പ്രതിയെ വെറുതെ വിടുകയും 25 കേസുകളില്‍ ഇളവു നല്‍കുകയും 42 കേസുകള്‍ കോടതി വെറുതെ വിടുകയും ചെയ്തു.കേരളത്തില്‍ 24 പേരെയും തമിഴ്‌നാട്ടില്‍ 92 പേരെയും യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു.

© 2022 Live Kerala News. All Rights Reserved.