കോഴിക്കോട് നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം;ആസിഡൊഴിക്കുമെന്ന് ഭീഷണി

കോഴിക്കോട്: അശോകപുരത്ത് നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം . മീന്‍കട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിയെ ഭര്‍ത്താവ് നിധീഷാണ് ക്രൂരമായി ആക്രമിച്ചത്. മുഖത്ത് പരിക്കേറ്റ ശ്യാമിലി ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ഇയാള്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നുമാണ് ഭര്‍ത്താവിന്റെ ഭീഷണി. രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതോടെ നടുറോഡില്‍ വച്ച് തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് യുവതി പറയുന്നത്. മീന്‍തട്ട് തട്ടിത്തെറിപ്പിച്ചു. കരിങ്കല്ലെടുത്ത് തന്റെ നേരെ എറിഞ്ഞതായും കഴുത്തിന് പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.ഭര്‍ത്താവിനെതിരെ നേരത്തെയും നടക്കാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നടപടിയെടുത്തില്ല.പരാതിയുമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.