ഐ.ജി ലക്ഷ്മണയ്ക്ക് സസ്പെന്‍ഷന്‍; നടപടി മോന്‍സനുമായുള്ള വിവാദ ഇടപാടുകളുടെ പേരില്‍

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് വ്യക്തമായ ഐ.ജി ലക്ഷ്മണയ്ക്ക് സസ്പെന്‍ഷന്‍. ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. മോന്‍സനുമായി ഐജി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.നിലവില്‍ ട്രാഫിക് ചുമതലയുള്ള ഐ.ജിയാണ് ലക്ഷ്മണ.മോന്‍സന്റെ പുരാവസ്തു തട്ടിപ്പില്‍ ഐ.ജി ഇടനിലക്കാരന്‍ ആയെന്ന മൊഴി പുറത്തുവന്നിരുന്നു. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ.ജി ലക്ഷ്മണയാണ്. മോന്‍സന്റെ കൈവശം ഉള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താന്‍ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.ഐ.ജി ലക്ഷ്മണയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പൊലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി. ആഗസ്റ്റ് 5നായിരുന്നു കൂടിക്കാഴ്ച.

© 2024 Live Kerala News. All Rights Reserved.