മാവോയിസ്റ്റ് നേതാവ് കണ്ണൂരില്‍ പിടിയില്‍;പ്രതിയെ പൊലീസ് എന്‍ഐഎക്ക് കൈമാറി

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഒരു മാവോയിസ്റ്റ് നേതാവ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയായ രവി മുരുകേശനെയാണ് കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വെച്ചാണ് കേരള പോലീസ് കസ്റ്റഡിയിലെടുത്തത്. മുരുകന്‍ പാപ്പിനിശ്ശേരി ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു വെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന നടത്തിയ തിരിച്ചിലിലാണ് മുരുകനെ കസ്റ്റഡിയിലെടുത്തത്.നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റ് ദിനം ആചരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്ത കേസിലാണ് രവി പിടിയിലായത്. മലപ്പുറം എടക്കര പോലീസ് സ്റ്റേഷനില്‍ 2017ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തണ്ടര്‍ബോള്‍ട്ടും ആയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, വേല്‍മുരുഗന്‍, അജിത എന്നിവര്‍ ഉള്‍പ്പെടെ 19 പേരാണ് കേസിലെ പ്രതികള്‍. കേരള പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ എന്‍ഐഎയ്ക്ക് കൈമാറി. എന്‍ഐഎ സംഘം ഇയാളുമായി കൊച്ചിയിലേക്ക് പോയെന്നാണ് വിവരം. ്മായിസ്റ്റുകള്‍ക്കിടയില്‍ രവി മുരുകേശ്, ഗൗതം എന്നീ പേരുകളിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

© 2024 Live Kerala News. All Rights Reserved.