സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചു; വിജയ് സേതുപതിയുടെ സഹായിയെ ആക്രമിച്ചത് മലയാളി;കസ്റ്റഡിലെടുത്തു

ബെംഗളൂരു: തമിഴ് നടന്‍ വിജയ് സേതുപതിയുടെ സഹായിയെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ആക്രമിച്ചത് മലയാളിയെന്ന സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സന്‍ എന്നയാളാണ് മദ്യലഹരിയിലെത്തി ആക്രമിച്ചതെന്നാണ് വിവരം. ഇയാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തു. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപനം.നടനും സംഘവും വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍തന്നെ സെല്‍ഫി എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് ജോണ്‍സണ്‍ അടുത്തേക്ക് ചെന്നു. എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.അതിനാല്‍ ഇപ്പോള്‍ സെല്‍ഫി എടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് നടന്റെ സഹായി ഇയാളെ മാറ്റിനിര്‍ത്തി.തുടര്‍ന്ന് ഇയാള്‍ പ്രകോപിതനായി നടനും സംഘത്തിനും പിന്നാലെ വരികയും ആക്രമിക്കുകയുമായിരുന്നു. ജോണ്‍സണ്‍ നടന്റെ സഹായിയെ പിന്നില്‍നിന്ന് ചവിട്ടിയതിന്റെ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്.

© 2025 Live Kerala News. All Rights Reserved.