മണ്ണെണ്ണയ്ക്ക് വില കുത്തനെ കൂട്ടി; കൂട്ടിയത് 8 രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനവ്

തിരുവനന്തപുരം: റേഷന്‍ മണ്ണെണ്ണയ്ക്ക് വില കുത്തനേ കൂട്ടി.ഒറ്റയടിക്ക് എട്ട് രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി.പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണയ്ക്കും വില കുത്തനേ കൂട്ടിയത്.നവംബര്‍ മാസം മുതല്‍ പുതുക്കിയ വിലയാണ് കമ്പനികള്‍ ഈടാക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് .

© 2025 Live Kerala News. All Rights Reserved.