ജിയോഫോണ്‍ നെക്സ്റ്റ് ഉടന്‍ വിപണിയിലെത്തും

റിലയന്‍സ് ജിയോയും ഗൂഗിളും ചേര്‍ന്ന് വികസിപ്പിച്ച ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്ഫോണ്‍ ദീപാവലി മുകല്‍ വിപണിയിലെത്തും.ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ച ഈ സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള പ്രഗതി ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. ജിയോഫോണ്‍ നെക്സ്റ്റിന്റെ പാക്കേജിംഗില്‍ സ്മാര്‍ട്ട്ഫോണിന് പുറമെ ഒരു ചാര്‍ജറും ലഘുലേഖയും ഉള്‍പ്പെടുന്നു. ഒന്നിലധികം പ്രാദേശിക ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും എന്നതാണ് മറ്റെരു പ്രത്യേകത. ചിലതില്‍ ബംഗ്ലാ, ഹിന്ദി, ഉറുദു, കന്നഡ എന്നിവയും മറ്റും ഉള്‍പ്പെടുന്നു. ഓട്ടോമാറ്റിക് സോഫ്റ്റ്വെയര്‍ അപ്ഗ്രേഡുകളുമായാണ് ജിയോഫോണ്‍ നെക്സ്റ്റ് വരുന്നത്. ഇപ്പോഴും 3.5mm ഓഡിയോ ജാക്ക് നിലനിര്‍ത്തുന്നു. ജിയോഫോണ്‍ നെക്സ്റ്റിലെ പിന്‍ ക്യാമറ മൊഡ്യൂളില്‍ എല്‍ഇഡി ഫ്‌ലാഷും ഉള്‍പ്പെടുന്നു. ചാര്‍ജിംഗിനായി ഒരു മൈക്രോ USB പോര്‍ട്ടുമുണ്ട്. ബ്ലൂടൂത്ത് v4.1, Wi-Fi, ഡ്യുവല്‍ സിം (നാനോ) സ്ലോട്ടുകള്‍ എന്നിവ മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. 5.45-ഇഞ്ച് HD+ (720×1,440 പിക്‌സലുകള്‍) ഡിസ്‌പ്ലേയാണ് ലഭിക്കുക. 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് ജിയോഫോണ്‍ നെക്സ്റ്റിലുള്ളത്. പിന്‍ പാനല്‍ നീക്കം ചെയ്യാവുന്നതാണ്. ജിയോഫോണ്‍ നെക്സ്റ്റ് 3500 എംഎഎച്ച് ബാറ്ററിയാണ് വഹിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.