ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി; സ്വീകരിക്കാന്‍ ഷാരൂഖ് എത്തി

മുംബൈ: ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. ബോംബെ ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ആര്‍തര്‍ റോഡ് ജയിലിന് പുറത്ത് ആര്യന്‍ഖാനെ കൂട്ടി കൊണ്ട് പോകാന്‍ എത്തിയിരുന്നു.ആര്യന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുണ്‍ മുണ്‍ ധമേച്ഛ എന്നിവര്‍ക്ക് 14 വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇന്നലെ വൈകിട്ടാണ് കോടതി ജാമ്യ ഉത്തരവ് ഇറക്കിയത്. വെള്ളിയാഴ്ച ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകിട്ട് 5.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്കു കഴിയാതിരുന്നതോടെയാണ് മോചനം ഒരു ദിവസം വൈകിയത്. ഷാറുഖിന്റെ കുടുംബ സുഹൃത്തു കൂടിയായ ബോളിവുഡ് നടി ജുഹി ചൗളയാണ് ആര്യനു വേണ്ടി ജാമ്യം നിന്നത്. രേഖകളില്‍ ചേര്‍ക്കാന്‍ രണ്ടു ഫോട്ടോകള്‍ കരുതാന്‍ നടി വിട്ടുപോയതാണ് നടപടികള്‍ വൈകാന്‍ ഒരു കാരണം.
ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം രണ്ടിന് കസ്റ്റഡിയിലായ ആര്യന്‍ ഖാനെ പിറ്റേന്നാണ് എന്‍സിബി (നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) അറസ്റ്റ്് ചെയ്തത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602