മറ്റ് രാജ്യങ്ങള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാന്‍ ഇന്ത്യ; ഏഴ് വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: രാജ്യം 100 കോടി ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴ് വാക്‌സിന്‍ നര്‍മ്മാണ കമ്പനികളുമായി ചര്‍ച്ച നടത്തി. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യ, ഭാരത് ബയോടെക്, ഡോ റെഡ്ഡിസ് ലബോറട്ടറിസ്, സൈഡസ് കാഡില, ബയോളജിക്കല്‍ ഇ, ജെനോവാ ബയോഫാര്‍മ്മ, പനേസിയ ബയോടെക് എന്നീ കമ്പനികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന മന്ത്രം ഉയര്‍ത്തി നമ്മുടെ രാജ്യത്തിന് മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കി സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബര്‍ 21 ന് സംഘടിപ്പിച്ച വാക്‌സിന്‍ യജ്ഞമാണ് 100 കോടി എന്ന വലിയ ലക്ഷ്യത്തില്‍ രാജ്യത്തെ എത്തിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് 101.30 കോടി ജനങ്ങള്‍ ഒന്നാം ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി. രാജ്യത്തെ ജനസംഖ്യയുടെ 75 ശതമാനവും ഒന്നാം ഡോസ് വാക്‌സിനും, 31 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനും എടുത്തു. കോവാക്‌സിന്‍, കോവിഷില്‍ഡ്,സ്പുട്ട്‌നിക്ക് എന്നീ വാക്‌സിനുകളാണ് യജ്ഞത്തില്‍ ഉപയോഗിച്ചത്.

© 2024 Live Kerala News. All Rights Reserved.