മുല്ലപ്പെരിയാറിൽ ജലനിരപ്പ്‌ 136 അടി; ആദ്യ മുന്നറിയിപ്പ്‌

കുമളി > മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടിയായി ഉയർന്നു. മഴ കുറഞ്ഞെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. വൈകിട്ട്‌ 6 മണിയോടെയാണ്‌ ജലനിരപ്പ്‌ 136 അടിയായത്‌.

142 അടിയാണ് ഡാമിന്റെ അനുവദനീയമായ സംഭരണശേഷി. 138 അടിയിൽ രണ്ടാം മുന്നറിയിപ്പും 140 അടിയിൽ ആദ്യ ജാഗ്രത നിർദേശവും പുറപ്പെടുവിക്കും. രണ്ടു കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്‌.

© 2024 Live Kerala News. All Rights Reserved.