അഫ്ഗാനില്‍ വനിതാ മന്ത്രാലയത്തില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കി താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍ വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ വനിതാ ജീവനക്കാര്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പടുത്തി. പകരം പുരുഷന്മാരെ മാത്രമാണ് ഇവിടേക്കു പ്രവേശിപ്പിക്കുന്നതെന്ന് വകുപ്പിലെ ഒരു ഉദ്യോഗസ്ഥ മാധ്യമങ്ങളോടു പറഞ്ഞു.

നാലു വനിതകളെയും കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നാണ് ജീവനക്കാരി മാധ്യമങ്ങളോടു പറഞ്ഞത്. അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ചു മന്ത്രാലയത്തിനു സമീപം പ്രതിഷേധ പ്രകടനം നടത്താനാണു വനിത ഉദ്യോഗസ്ഥരുടെ തീരുമാനം.

വനിതകളെ കായിക മത്സരത്തില്‍ നിന്ന് താലിബാന്‍ വിലക്കിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് താലിബാന്‍ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍.

© 2025 Live Kerala News. All Rights Reserved.