താലിബാനെതിരെ ഉപരോധവുമായി ജി-7 രാജ്യങ്ങള്‍

കാബൂള്‍: താലിബാനെതിരെ ഉപരോധ നീക്കവുമായി ജി-7 രാജ്യങ്ങള്‍. താലിബാനെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്താനാണ് നീക്കം. ബ്രിട്ടന്റെ ഉപരോധ നീക്കത്തിന് അമേരിക്കയും പിന്തുണ നല്‍കി. നാളെ നടക്കുന്ന ജി -7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യും. അമേരിക്ക, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ എന്നിവരാണ് ജി-7 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.

അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് അതികഠിനമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഈ മാസം 31നകം ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കുമെന്നും, അതിനുശേഷം താലിബാനെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ തയ്യാറാണെന്നും ബൈഡന്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.