സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്റ്റോക്ക് പൂർണമായും തീർന്നു; നാളെ വിതരണം പൂർണമായി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മേഖ‌ലയിലെ കോവിഡ് വാക്സിൻ സ്റ്റോക്ക് പൂർണമായും തീർന്നു. ഇതോടെ വാക്സിൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് സർക്കാർ മേഖലയിൽ വാക്സിനേഷൻ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. നാളെ മുതൽ സംസ്ഥാനത്തൊട്ടാകെ വാക്സിനേഷൻ നിർത്തേണ്ടിവരും.

അതേസമയം സ്വകാര്യ മേഖലയിൽ വാക്സിനേഷൻ നടക്കുന്നുമുണ്ട്. ഇന്നോ നാളെയോ കേരളത്തിലേക്ക് കേന്ദ്രത്തിൽ നിന്ന് വാക്സിൻ കിട്ടാൻ സാധ്യതയില്ല. ഇരുപത്തി ഒമ്പതാം തിയതിയേ അടുത്ത സ്റ്റോക്ക് എത്തുവെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന അറിയിപ്പ്. അങ്ങനെയെങ്കിൽ രണ്ടുദിവസം സർക്കാർ സംവിധാനം വഴിയുള്ള വാക്സീൻ വിതരണം പൂർണമായും മുടങ്ങും.

© 2024 Live Kerala News. All Rights Reserved.