ആലപ്പുഴ ജില്ലയില്‍ ബോബി ഫാന്‍സ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

ആലപ്പുഴ: ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയ്ദേവ് ഐപിഎസ്, ട്രസ്റ്റ് സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരിക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് ബിനീഷ് തോമസ്, സെക്രട്ടറി ഷിബു ഡേവിഡ്, വൈസ് പ്രസിഡന്‍റ് സുനി നൗഷാദ്, ജോയിന്‍റ് സെക്രട്ടറി അനി ഹനീഫ്, കമ്മിറ്റി അംഗങ്ങളായ വിജി ജോര്‍ജ്, സാംസണ്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

© 2025 Live Kerala News. All Rights Reserved.