സെന്‍ട്രല്‍ വിസ്തയുടെ പണമുണ്ടെങ്കില്‍ രാജ്യത്തിന് 62 കോടി വാക്‌സിന്‍ വാങ്ങാം – പ്രിയങ്ക

ന്യൂഡല്‍ഹി: ഇന്ത്യ രൂക്ഷമായ കോവിഡ് വ്യാപനം നേരിടുമ്പോള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി 20,000 കോടി രൂപ കേന്ദ്രം ചെലവഴിക്കുന്നതിനെ ചോദ്യംചെയ്ത് പ്രിയങ്കാഗാന്ധി. സെന്‍ട്രല്‍ വിസ്തയുടെ പണമുണ്ടെങ്കില്‍ 62 കോടി വാക്‌സിന്‍ ഡോസുകള്‍ ശേഖരിക്കാന്‍ സാധിക്കുമെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. രാജ്യത്തിലെ ആരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യങ്ങള്‍ പരിഗണിക്കാതെ 20,000കോടി പണം മുടക്കി കേന്ദ്രം ഈ പദ്ധതിക്കു വേണ്ടി ചെലവഴിക്കുന്നതിനെ പ്രിയങ്ക ചോദ്യം ചെയ്യുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലാണ് പ്രിയങ്ക ഇക്കാര്യം ഉന്നയിച്ചത്. ഇതേകാര്യം പ്രിയങ്ക ട്വീറ്റ് ചെയ്യുകയും ചെയ്തു. ഓക്‌സിജന്റെയും വാക്‌സിന്റെയും ആശുപത്രിക്കിടക്കകളുടേയും മരുന്നുകളുടേയും ക്ഷാമം നേരിടുന്ന ഈ സമയത്ത് 13,000 കോടി രൂപയ്ക്ക് പ്രധാനമന്ത്രിയുടെ വസതി നിര്‍മിക്കുന്നതിന് പകരം അതെല്ലാം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് കഴിഞ്ഞ ആഴ്ചയും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.

© 2022 Live Kerala News. All Rights Reserved.