കോവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില തൃപ്തികരം

ലണ്ടന്‍: കൊറോണ ബാധിച്ച് തീവ്ര പരിചരണവിഭാഗത്തിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലണ്ടനിലെ സെയിന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ നില തൃപ്തികരമാണെന്നും അദ്ദേഹം തുടര്‍ച്ചയായ നിരീക്ഷണത്തിലാണെന്നും ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ശ്വാസോച്ഛ്വാസത്തിന് പ്രയാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഓക്സിജൻ നല്‍കിയിരിക്കുകയാണ്.

മാര്‍ച്ച്‌ 27-നായിരുന്നു പ്രധാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പത്ത് ദിവസം ഔദ്യോഗിക വസതിയില്‍ ഐസൊലേഷനില്‍ കഴിഞ്ഞ ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.