ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ ബിരുദദാനം ഡോ. ബോബി ചെമ്മണ്ണൂർ നിർവഹിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠനകേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ നാലാമത് ബാച്ചിന്റെ ബിരുദദാനം ഗിന്നസ് വേൾഡ് റെക്കോർഡ് (വേൾഡ് പീസ്)
ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. ജ്വല്ലറി രംഗത്തെ നൂതന ആശയങ്ങളെയും തൊഴിൽ സാധ്യതകളെയും കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.

ജ്വല്ലറി ഡിസൈനിങ്, മാനുഫാക്ച്ചറിങ്, മാനേജ്‌മെന്റ്,ജെമ്മോളജി, എന്നീ മേഖലയിലെ ഡിപ്ലോമ ഡിഗ്രി കോഴ്‌സുകളാണ് ഐ.ജി.ജെയിൽ നടത്തി വരുന്നത്, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ യൂണിവേഴ്സിറ്റിയായ ജൈനുമായി സഹകരിച്ചു ആരംഭിക്കുന്ന ബി വോക്ക് ജ്വല്ലറി ഡിസൈൻ ആൻഡ് മാനേജ്‌മെന്റ് എന്ന ബിരുദ കോഴ്‌സിന്റെ പ്രഖ്യാപനം ഐ.ജി.ജെ ചെയർമാൻ കെടി. മുഹമ്മദ് അബ്ദുൽസലാം നിർവഹിച്ചു. ഡയറക്ടറായ അബ്ദുൾ കരീം, നാസർ, സിഇഒ അംജദ് ഷാഹിർ, ഡിജിഎം കെ.ടി. അബ്ദുൾ മജീദ് പ്രിൻസിപ്പാൾ ഡോ. ദിനേശ് കെ എസ് എന്നിവർ സംബന്ധിച്ചു.

© 2024 Live Kerala News. All Rights Reserved.