ന്യൂഡൽഹി: പി. ചിദംബരത്തിനെതിരായ തെളിവുകള്‍ തേടി ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ സി.ബി.ഐ സമീപിച്ചത് അഞ്ചു രാജ്യങ്ങളെ. കേസില്‍ പരാമര്‍ശിക്കുന്ന പണം എത്തിയ വഴികള്‍ തേടിയാണ് സി.ബി.ഐ ഇവരെ സമീപിച്ചിരിക്കുന്നത്.ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സി.ബി.ഐ പി. ചിദംബരത്തെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടന്‍, മൗറീഷ്യസ്, ബര്‍മുഡ, സ്വിറ്റ്‌സര്‍ലാന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് സി.ബി.ഐ ഇതിനോടകം തന്നെ ലെറ്റേഴ്‌സ് ഓഫ് റൊഗേറ്ററി (എല്‍.ആര്‍) അയച്ചുകഴിഞ്ഞു. വിദേശരാജ്യത്തെ കോടതിയില്‍ നിന്നു പ്രത്യേക വ്യക്തിയെക്കുറിച്ച് തെളിവുതേടി അയക്കുന്ന രേഖയാണ് എല്‍.ആര്‍.