സൗദിയിൽ ഉയർന്ന തോതിൽ സ്വദേശിവൽക്കരണം നടപ്പാക്കിയ സ്ഥാപനങ്ങൾക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസ ഉടൻ അനുവദിക്കും. ഖിവ പോർട്ടൽ വഴി തൊഴിൽമന്ത്രാലയം പുതിയ സേവനം ആരംഭിച്ചു. നിലവിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിസ ലഭിക്കാൻ മാനദണ്ഡങ്ങൾ പാലിക്കണം. സമ്മതപത്രമോ തൊഴിലാളികളുടെ എണ്ണം നിർണയിക്കലോ ആവശ്യമില്ല.