ഇംപാല്‍ : ഇന്ത്യ–മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭൂചലനം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മണിപ്പൂരിലെ ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭൂചലനമുണ്ടാത്.
റിക്ടര്‍ സ്‌കെയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.