സോന്‍ഭദ്ര: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചാണ് ബിജെപി സര്‍ക്കാര്‍ ഇത് നടപ്പാക്കിയത്.
യുപിയിലെ സോന്‍ഭദ്ര സന്ദര്‍ശിക്കവെയാണ് പ്രിയങ്ക ഇങ്ങനെ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു സംസ്ഥാനത്ത് കേന്ദ്രം ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ഇവിടെ ലംഘിക്കപ്പെട്ടു. എല്ലാ കാര്യത്തിലും നിയമവശങ്ങളുണ്ട്. എന്നാല്‍ ജമ്മു കാശ്മീരില്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. കോണ്‍ഗ്രസ് എപ്പോഴും ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും പ്രിയങ്ക വ്യക്തമാക്കി. ജമ്മു കാഷ്മീര്‍ വിഷയത്തില്‍ പ്രിയങ്കയുടെ ആദ്യ പ്രതികരണമാണ് ഇത്.