ഇസ്ലാമബാദ്: കാശ്മീര്‍ വിഷയത്തില്‍ ഇന്തോനേഷ്യയോട് സഹായം അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സാഹചര്യത്തില്‍ കാശ്മീരികള്‍ കൊല്ലപ്പെടാന്‍ സാദ്ധ്യത ഉണ്ടെന്നും അവര്‍ ഗുരുതരമായ അപകടത്തിലാണെന്നും ഇമ്രാന്‍ ഖാന്‍ ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയോട് പറഞ്ഞു.
ഈ അവസരത്തില്‍ സഹായിക്കേണ്ടത് ലോകത്തെ വിവിധ രാഷ്ട്രങ്ങളുടെ കടമയാണെന്നും ഇമ്രാന്‍ ഖാന്‍ വിദോദോയെ അറിയിച്ചു.
നേരത്തെ യു.കെ, മലേഷ്യ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരെയും, തുര്‍ക്കി പ്രസിഡന്റിനെയും, സൗദി രാജകുമാരനെയും ബഹ്‌റൈന്‍ രാജാവിനെയും ഇതേ ആവശ്യം പറഞ്ഞുകൊണ്ട് ഇമ്രാന്‍ ഖാന്‍ സമീപിച്ചിരുന്നു.